whatsapp language; ഇനി മുതൽ വാട്സ്ആപ്പ് മലയാളത്തിലും ഉപയോ​ഗിക്കാം

സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് വാട്സ്ആപ്പിലാണ്. ഘട്ടം ഘട്ടമായി ഉപഭോക്താക്കൾക്ക് അനുയോജ്യമായ മാറ്റങ്ങളും പുതിയ അപ്ഡേഷനും ഫീച്ചേഴ്സും എല്ലാം കൊണ്ട് വരുന്നുണ്ട്. അത്തരത്തിൽ ഉപഭോക്താക്കൾക്ക് പ്രയോജനമുള്ള ഒന്നാണ് വാട്സ്ആപ്പ് മലയാളത്തിൽ ഉപയോ​ഗിക്കാൻ കഴിയും എന്നത്. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളി‌ലും വാട്സ്ആപ്പ് ഉപയോഗിക്കാം. വാട്സ്ആപ്പിൽ ഭാഷ മാറ്റാൻ രണ്ട് വഴികളുണ്ട്. ആദ്യത്തേത് മുഴുവൻ സ്മാർട്ട്ഫോണിന്റെയും ഭാഷ മാറ്റുന്നതിലൂടെയും രണ്ടാമത്തേത് വാട്സ്ആപ്പിന്റെ മാത്രം ഭാഷ മാറ്റുന്നതിലൂടെയുമാണ്. whatsapp

ആൻഡ്രോയിഡ് ഫോണിൽ

സെറ്റിംഗ്സ് → സിസ്റ്റം → language & ​input → language തുറക്കുക.
Add a language എന്നതിൽ ടാപ്പുചെയ്‌ത് നിങ്ങൾക്ക് വേണ്ട ഭാഷ തിരഞ്ഞെടുക്കുക.

ഐഫോൺ

ഐഫോൺ സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക →ജനറൽ → ലാംഗ്വേജ് & റീജിയൺ → ഐഫോൺ ഭാഷ
ഭാഷ തിരഞ്ഞെടുത്ത് മാറ്റുക ടാപ്പുചെയ്യുക

വാട്സ്ആപ്പ് ഭാഷ മാത്രം മാറ്റുവാൻ

വാട്സ്ആപ്പ് സെറ്റിംഗ്സ് ഓപ്പൺ ചെയ്ത് ചാറ്റ്സിൽ പോയി ആപ്പ് ലാംഗ്വേജ് ടാപ്പ് ചെയ്ത ശേഷം ഭാഷ തിരഞ്ഞെടുത്താൽ മതിയാകും.

info

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy