two factor authentication;എന്താണ് ടു ഫാക്ടർ ഓതൻ്റിക്കേഷൻ?

അടുത്തിടെ സോഷ്യൽ മീഡിയയിൽ വമ്പനായ വാട്സ്ആപ്പിലാണ് ടു ഫാക്ടർ ഓതൻ്റിക്കേഷൻ എന്ന ഫീച്ചർ കൊണ്ട് വന്നത്. ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഇത്തരത്തിൽ ടു ഫാക്ടർ ഓതൻ്റിഫിക്കേഷൻ മുന്നോട്ട് കൊണ്ട് വന്നത്.

എന്തിനാണ് രണ്ട് പാസ്സ്‌വേർഡ്?

ഏത് സോഷ്യൽമീഡിയയും എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം, അത്തരത്തിൽ ഒരു പരിധി വരെ ഹാക്കർമാരെ തടയാൻ ഉപയോഗിക്കുന്ന ഒരു ഫീച്ചറാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ.

ഇത് എങ്ങനെയാണ് ചെയ്യുന്നത്?

പല സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ പലർക്കും എങ്ങനെ സെറ്റ് ചെയ്യണം എന്നറിയില്ല. ഒരു വ്യക്തിയുടെ ഫോൺ നമ്പരിലേക്ക് ഓടിപി വരുകയും അത് ഏത് സോഷ്യൽ മീഡിയയിൽ ആണോ നിങ്ങൾ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നൽകിയിട്ടുള്ളത് ആ ഒരു അപ്ലിക്കേഷനിൽ നിങ്ങൾക്ക് ലഭിച്ച ഒടിപി അഥവാ ആറക്ക നമ്പർ ടൈപ്പ് ചെയ്തു നൽകിയാൽ മാത്രമേ ഒരു ഉപഭോക്താവിനു അല്ലെങ്കിൽ ഒരു ഹാക്കറിനോ ആ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് ലോ​ഗിൻ ആവാൻ സാധിക്കുള്ളൂ.

ടു ഫാക്ടർ വേരിഫിക്കേഷൻ ചെയ്താൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടില്ല? ഇത് സുരക്ഷിതമാണോ?

ഏതൊരു സോഷ്യൽ മീഡിയ അക്കൗണ്ടും എപ്പോ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം എന്നത് വാസ്തവമാണ്. നമ്മുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഈ ആറക്ക നമ്പറായ ഒടിപി ബൈപ്പാസ് ചെയ്യുവാനും ഒരു സമർത്ഥനായ ഹാക്കറിനു സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇൻ്റർനെറ്റ് ഉപയോഗിച്ചു കൊണ്ട് നിങ്ങൾ എന്ത് കാര്യം ചെയ്താലും അതെല്ലാം തന്നെ കുറച്ചു ദിവസങ്ങൾക്ക് ശേഷം കണ്ടുപിടിക്കാൻ സാധിക്കും. ഇൻറർനെറ്റ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ചെയ്യുന്ന എന്തു കാര്യവും സുരക്ഷിതമല്ല. ഒരു വിദഗ്ധനായ ഹാക്കർക്ക് മാത്രമേ ഇത്തരത്തിലുള്ള ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഇല്ലാതെ ലോ​ഗിൻ ചെയ്യാൻ സാധിക്കൂ എന്നത് കൊണ്ട് ഒരു പരിധി വരെ സുരക്ഷിതമാണ്.

സിം കാണാതെ പോയാൽ നമ്മളുടെ അക്കൗണ്ട് തിരികെ കിട്ടുമോ?

ടു സ്റ്റെപ്പ് വെരിഫിക്കേഷന് ചെയ്യുമ്പോൾ നിങ്ങളുടെ സിം ഉണ്ടായിരിക്കണം അല്ലാത്തപക്ഷം കുറച്ചു ബുദ്ധിമുട്ടായിരിക്കും കാരണം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് കൊണ്ടു സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ നിർമ്മാതാക്കൾ ഗൗരവമായി ശ്രദ്ധ ചെലുത്താറുണ്ട്. അതു കൊണ്ടു അക്കൗണ്ട് തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാൽ, ടു സ്റ്റെപ്പ് വെരിഫിക്കേഷൻ പലരീതിയിൽ ചെയ്യാവുന്നതാണ്. മൊബൈൽ നെറ്റ് ഉപയോഗിക്കുന്നതോടൊപ്പം ആണ് നിങ്ങൾ ഈ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഓട്ടോമാറ്റിക്കായി തുറക്കും. അപ്പോൾ അതിൽ നോ എന്നും എസ് എന്നും കാണാം. ഇതിനർത്ഥം നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ഉണ്ടോ ഇല്ലയോ എന്നാണ്. ഇത്തരത്തിൽ നമ്മളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തിരികെ കിട്ടുന്നതായിരിക്കും. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ മറ്റൊരു അപ്ലിക്കേഷൻ സഹായത്തോടുകൂടി നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഓടിപി പകരം ഈ അപ്ലിക്കേഷനിൽ വരുന്ന ആറക്ക നമ്പർ ടൈപ്പ് ചെയ്താൽ മതിയാവും. നിങ്ങളുടെ ഫോണിൽ നിന്നും അറിയാതെ ഈ അപ്ലിക്കേഷൻ അറിയാതെ ഡിലീറ്റ് ആയി പോവുകയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് തിരിച്ചു കിട്ടുകയില്ല.

ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുന്ന അപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യും?

പലരും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആപ്ലിക്കേഷനിൽ ചെയ്യാറുണ്ട്. നമുക്ക് ലഭിക്കുന്ന ആറക്ക നമ്പർ ഈ ഒരു അപ്ലിക്കേഷൻ വഴി കോപ്പി ചെയ്തു കൊണ്ട് നമുക്ക് ആവശ്യമായ സ്ഥലത്ത് പേസ്റ്റ് ചെയ്യാം. ഇനി അഥവാ ഈ ആപ്ലിക്കേഷൻ ഡിലീറ്റായാൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുന്നതിനു മുൻപ്, ഒരു ക്യു ആർ കോഡ് അല്ലെങ്കിൽ ഒരു സെക്യൂരിറ്റി കോഡ് ലഭിക്കും അത് സൂക്ഷിച്ചു വെക്കണം എങ്കിൽ മാത്രമേ വീണ്ടും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് തിരികെ കൊണ്ടുവരാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy