masked aadhar card; എന്താണ് മാസ്‌ക്ഡ് ആധാർ?

നിലവിൽ ഓരോ വ്യക്തിയുടെയും തിരിച്ചറിയൽ റേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണഅ ആധആർ കാർഡ്. എന്തിനും ഏതിനും ആധാർ കാർഡ് ലിങ്ക് ചെയ്യാണം. ബാങ്കി അക്കൗണ്ടുമായി, മൊബൈൽ നമ്പരുമായി അങ്ങനെ ഒട്ടുമിക്ക പ്രധാനപ്പെട്ട കാര്യങ്ങളിൽ എല്ലാം തന്നെ ആധാർ കാർഡ് ലിങ്ക് ചെയ്യേണ്ടത് ഇപ്പോൾ നിർബന്ധമാണ്. ഒരു വ്യക്തിയുടെ ഡൗൺലോഡ് ചെയ്ത ഈ ആധാർ ാകർഡിലെ നമ്പർ മറക്കാൻ മാസ്ക്ക് ആധാർ ഓപ്ഷൻ സഹായിക്കുന്നു. മാസ്ക്ക് ചെയ്ത ആധാർ നമ്പർ കാണിക്കുന്നത് ആധാർ നമ്പറിന്റെ ആദ്യ എട്ട് അക്കങ്ങൾക്ക് പകരം “xxxx-xxxx” പോലുള്ള സൂചകങ്ങൾ കാണിച്ചാണ് പ്രസിദ്ധീകരിക്കുന്നത്. ഇതിലൂടെ ആധാർ കാർഡിലെ അവസാന നാല് അക്കം മാത്രമേ വ്യക്തമായി കാണാൻ സാധിക്കുള്ളൂ. ആധാർ കാർഡിന് കൂടുതൽ പ്രാധാന്യം ഇല്ലാത്ത സാഹചര്യങ്ങളിൽ മാസ്ക് ചെയ്ത ആധാർ eKYC-ക്ക് ഉപയോഗിക്കാം. ഇവിടെ ആധാർ കാർഡിൻഅറെ നാല് അക്കങ്ങൾ മാത്രമേ കാണാൻ സാധിക്കുള്ളൂ. https://eaadhaar.uidai.gov.in എന്നീ വെബ്സൈറ്റ് വഴി നിങ്ങളുടെ ആധാർ ഡൗൺലോഡ് ചെയ്യുമ്പോൾ ‘മാസ്ക്ഡ് ആധാർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

മാസ്‌ക്ഡ് ആധാർ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

  1. https://eaadhaar.uidai.gov.in/ എന്ന വൈബ്സൈറ്റ് സന്ദർശിക്കുക

2. ശേശം നിങ്ങളുടെ 12 അക്ക ആധാർ കാർഡ് നമ്പർ നൽകുക

3. മാസ്ക്ഡ് ആധാർ വേണം’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. സ്ഥിരീകരണത്തിനായി നൽകിയിരിക്കുന്ന ക്യാപ്‌ച വെരിഫിക്കേഷൻ കോഡ് നൽകുക
5. ‘ഒടിപി അയയ്ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
6. ഇ-ആധാർ കോപ്പി ഡൗൺലോഡ് ചെയ്യുക
7. OTP നൽകി “ആധാർ ഡൗൺലോഡ് ചെയ്യുക” എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്കിപ്പോൾ മാസ്ക്ഡ് ആധാർ കാർഡ് ലഭിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy