അബുദാബിയിലെ ജനങ്ങളുടെ സുരക്ഷ മുൻകരുതലെന്നോണം തീപിടിത്തം തടയാനായി പുത്തൻ സംവിധാനവുമായി അബുദാബി പൊലീസ്. അപകടങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന അബുദാബി അധികൃതർ തീപിടിത്തം തടയാൻ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ്. ഇനി അബുദാബി പൊലീസിന്റെ ആപ്ലിക്കേഷനിലൂടെ തീപിടിത്തം അറിയിക്കാനും ആംബുലൻസ് സേവനം ആവശ്യപ്പെടാനും സാധിക്കും. പൊലീസിനെയോ സിവിൽ ഡിഫൻസിനെയോ ഫോണിൽ വിളിച്ച് വിവരമറിയിക്കുന്നതിന് പകരമാണ് അബുദാബി പൊലീസിന്റെ ആപ്ലിക്കേഷനിൽ ഇത്തരമൊരു സൗകര്യം സജ്ജമാക്കിയത്. Android
ഓരോ വർഷവും അബുദാബി, അൽ ഐൻ, അൽ ധഫ്ര റീജിയനുകളിൽ നിന്ന് ലക്ഷക്കണക്കിനു ഫോൺവിളികളാണ് പൊലീസിന്റെ കൺട്രോൾ റൂമിൽ ലഭിക്കുന്നത്. എസ്.ഒ.എസ് ബട്ടൺ സൗകര്യം ഏർപ്പെടുത്തിയതിലൂടെ പൊതുജനങ്ങൾക്ക് അതിവേഗം സഹായം തേടാനും അതിന് അനുസൃതമായി സേനക്ക് പ്രവർത്തിക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിലൂടെ വകുപ്പുകളുടെ സേവനം കാലതാമസം കൂടാതെ ലഭ്യമാക്കാനാവുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. iphone
പൊലീസ് ആപ്ലിക്കേഷനിലെ ഹോം പേജിന്റെ മുകളിൽ വലതുവശത്തെ കോർണറിലാണ് എസ്.ഒ.എസ് ബട്ടൺ (sos button) ഉള്ളത്. ആംബുലൻസ് സേവനമാണോ സിവിൽ ഡിഫൻസ് സേവനമാണോ തേടേണ്ടതെന്ന് തിരഞ്ഞെടുക്കാം.ഇതിനായി ആപ്പിൽ നൽകിയിരിക്കുന്ന ‘കാപ്ച’ ഇമേജുകളിലൊന്ന് തിരഞ്ഞെടുക്കണം. ഇതു നൽകുന്നതോടെ ഫോണിലേക്ക് വിളി വരുമെന്ന സന്ദേശം ലഭ്യമാകും. Android