skyscanner app downloadവിമാന ടിക്കറ്റ് നിരക്കിൽ ഇളവു വേണോ ഈ പൊടിക്കൈകൾ ഉപയോഗിക്കു... - Pravasiclick

skyscanner app downloadവിമാന ടിക്കറ്റ് നിരക്കിൽ ഇളവു വേണോ ഈ പൊടിക്കൈകൾ ഉപയോഗിക്കു…

വിമാന നിരക്കിലെ മാറ്റങ്ങള്‍ ഏറ്റവുമധികം ബാധിക്കുക പ്രവാസികളെയാണ്. കണ്ണ് തുറക്കുമ്പോയേക്കും വിമാന നിരക്ക് വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . അതുകൊണ്ട് തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ പ്രവാസികളും യാത്രക്കാരും നിരക്ക് വര്‍ധന കാരണം വലയുകയാണ്. സാഹചര്യമനുസരിച്ചും സീസണ്‍ അനുസരിച്ചും വിമാനയാത്രാ നിരക്കുകളില്‍ ഭീമമായ വര്‍ധനയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലെ ഭീമമായി വിമാന നിരക്കിന് മാറ്റം വരുത്താന്‍ നമുക്ക് സാധിക്കും. ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്ക് കാര്യമായി കുറയ്ക്കാനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം. skyscanner app download . download for andriod

1- പല വെബ് സൈറ്റുകളിലളും ടിക്കറ്റ് നിരക്കിനെ കുറിച്ച് തിരയുക.എന്നിട്ട് നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുക. എന്നിട്ട് കുറഞ്ഞ നിരക്ക് കണ്ടുപിടിക്കുക.

2- നേരെത്തെ നോക്കിയാല്‍ ലാഭം കൂടും

യാത്ര പോകാനുള്ള സ്ഥലവും ദിവസവും നേരത്തേ കൂട്ടി തീരുമാനിക്കുകയാണെങ്കില്‍ അന്നേരം തന്നെ ഫ്ളൈറ്റ് ടിക്കറ്റ് റിസര്‍വ് ചെയ്തു വയ്ക്കുക. ഒരു മാസം മുമ്പൊക്കെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ കാര്യമായ കുറവ് ലഭിക്കും .
യാത്ര പോകുന്ന അന്നോ തലേദിവസമോ ബുക്ക് ചെയ്യുകയാണെങ്കില്‍ വളരെ ഉയര്‍ന്ന നിരക്കായിരിക്കും കൊടുക്കേണ്ടി വരിക download for iphone

3- ബുക്ക് ചെയ്യുന്ന സമയം

തിങ്കള്‍ മുതല്‍ ബുധന്‍ വരെ അര്‍ധരാത്രികളില്‍ തിരയുക. ഇങ്ങനെ തിരഞ്ഞാൽ കുറഞ്ഞ നിരക്ക് കാണാനാകും. യാത്ര ചെയ്യാന്‍ ചെലവ് കുറഞ്ഞ ദിവസങ്ങള്‍ ഉണ്ട്. അതും തിരഞ്ഞു നോക്കുക.

4- ഓഫറുകള്‍ സ്വന്തമാക്കാം
ഓഫറുകള്‍ അറിഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ലൈന്‍ വെബ് സൈറ്റുകളില്‍ ഫെയര്‍ അലെര്‍ട്ട് സെറ്റ് ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ട്. അപ്പോള്‍ സ്‌പെഷ്യല്‍ ഓഫറുകള്‍ അറിയാന്‍ പറ്റും. ഗോ എയര്‍, എയര്‍ ഏഷ്യ, ജെറ്റ് സ്റ്റാര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈനുകളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളും പരിശോധിച്ചാല്‍ ഓഫറുകളെ കുറിച്ചറിയാൻ സാധിക്കും

download for andriod

download for iphone

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Pravasiclick - WordPress Theme by WPEnjoy