സ്വർണ നിക്ഷേപത്തിന് സിപ് രീതിയിലുള്ള സൗകര്യം വരുന്നു. ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺ പേ വഴിയാണ് ഈ സൗകര്യം ഒരുക്കുന്നത്.
ഫോൺ പേ ആപ്പിലെ ‘വെൽത്ത്’ എന്ന ഓപ്ഷനിലൂടെ സ്വർണ നിക്ഷേപം ആരംഭിക്കാം. എല്ലാ മാസവും ഫോൺപേ ഉപയോക്താക്കൾക്ക് നിശ്ചിത തുക സ്വർണത്തിനായി ഇതിലൂടെ നിക്ഷേപിക്കാം. സ്വർണ്ണം ഡിജിറ്റലായി നിക്ഷേപിക്കാൻ അറിയാത്തവർക്കും യുപിഎ വഴി എളുപ്പത്തിൽ സൗകര്യമൊരുക്കാനാണ് ഫോൺ പേ ഉദ്ദേശിക്കുന്നത്. ഉപയോക്താക്കൾക്ക് ഇതിലൂടെ എപ്പോൾ വേണമെങ്കിലും സ്വർണം വിൽക്കാനും പണം നേടാനും കഴിയും. 100 രൂപയ്ക്കു പോലും പ്രതിമാസം നിക്ഷേപം തുടങ്ങാം. gold trading online