വീഡിയോകോൾ സംവിധാനത്തിന് പുതിയ മാറ്റവുമായി ​ഗൂ​ഗിൾ

മെറ്റാവേഴ്സ് പദ്ധതിയ്ക്ക് സമാനമായൊരു പദ്ധതിയുമായി ​ഗൂ​ഗിളും. പ്രൊജക്ട് സ്റ്റാർലൈൻ പദ്ധതിയാണ് അത്. ഈ പദ്ധതിയിലൂടെ നിലവിലെ വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് മാറി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഒരു മുറിയിൽ ഇരുന്ന് സംസാരിക്കുന്നതു പോലെ ആശയവിനിമയം നടത്താൻ സാധിക്കുന്ന ടെലി പ്രെസൻസ് സിസ്റ്റം ആണിത്. അഭിമുഖത്തിനും പുതിയ ടീമംഗങ്ങളെ കാണുന്നതിനും സഹപ്രവർത്തകരുമായി ആശയങ്ങൾ വിനിമയത്തിനും ഈ സംവിധാനം പ്രയോജനപ്പെടുത്തിയെന്നാണ് ഗൂഗിൾ പറയുന്നത്. റിയൽ ടൈം കംപ്രഷൻ, സ്പേഷ്യൽ ഓഡിയോ, ത്രിഡീ ഇമേജിങ്, ലൈറ്റ് ഫീൽഡ് ഡിസ്പ്ലേ സിസ്റ്റം എന്നിവയെല്ലാം ഒരുപോലെ പറ്റുന്ന പ്രോജക്റ്റാണ് സ്റ്റാർലൈൻ എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പലതരം ക്യാമറകളും പ്രൊജക്ടറുകളും സ്പീക്കറുകളും മൈക്കും ഇലുമിനേറ്ററുകളും കംപ്യൂട്ടറും സംയോജിപ്പിച്ചുള്ള വലിയൊരു ഡിസ്പ്ലേ യുണിറ്റാണിത്. ഒരു വ്യക്തിയെ മുഴുവനായും ഉൾക്കൊള്ളാൻ കാണിക്കാൻ സാധിക്കും നിലവിലുള്ള എആർ വിആർ ഹെഡ്സെറ്റുകളുടെ പരിമിതികൾ മറികടക്കുന്നൊരു സംവിധാനം കൂടിയാണ്.

പ്രൊജക്ട് സ്റ്റാർലൈൻ ഡിസ്പ്ലേ യൂണിറ്റ്

ഉയർന്ന ഫ്രെയിം റേറ്റുള്ള (12 എഫ്പിഎസ്) ഫേസ് ട്രാക്കിങ് ക്യാമറയാണ്. അതായത്, കണ്ണ്, ചെവി, വായ എന്നിവയുടെ സ്ഥാനം ഏകദേശം അഞ്ച് മില്ലിമീറ്റർ കൃത്യതയിൽ ട്രാക്ക് ചെയ്യാൻ സാധിക്കും. ത്രീഡി വീഡിയോയ്ക്ക് വേണ്ടി മൂന്ന് ക്യാമറ പോഡുകളുടെ ഗ്രൂപ്പുകളും നാല് എൻവിഡിയ ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റുകളാണ് (രണ്ട് ക്വാഡ്രോ ആർടിഎക്സ് 6000, രണ്ട് ടൈറ്റൻ ആർടിഎക്സ് ) ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കംപ്രസ് ചെയ്യുക. ഇത് വെബ് ആർടിസി വഴി കൈമാറ്റം ചെയ്യും. ഈ സംവിധാനം ഇതിനോടകം തന്നെ ഗൂഗിളിൻ്റെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ഉപയോഗിച്ചുകഴിഞ്ഞു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Pravasiclick - WordPress Theme by WPEnjoy