100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററിയുമായി ടെസ്‌ല ഗവേഷകർ

പുത്തൻ കണ്ടത്തുലുമായി ടെസ്ല ​ഗവേഷകർ. ആരേയും അമ്പരപ്പിക്കുന്ന കണ്ടുപിടുത്തമാണ് അവരുടേത്. 100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തത്. ഇലോൺ മസ്കിന് കീഴിൽ ജോലി ചെയ്യുന്ന ടെസ്‌ല ഗവേഷകരാണ് ഇതിന് പിന്നിൽ. പുതിയ ബാറ്ററി ടെക്നോളജിയിൽ നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്പ്) ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിങ്ങും ഊർജ സാന്ദ്രതയും നൽകുന്നതാണ്. കാനഡയിലെ ടെസ്‌ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് 100 വർഷം നീണ്ടുനിൽക്കുന്ന നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധം പുറത്തിറക്കിയത്.

ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ ടെക് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ ബാറ്ററികളുടെ മിശ്രിതത്തിൽ നിക്കൽ ഉപയോഗിക്കുന്നുണ്ട്, ഇത് ബാറ്ററിക്ക് ഉയർന്ന സാന്ദ്രത വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ പ്രയോജനമാകുന്നതാകും ഈ ബാറ്ററി ടെക്നോളജി. ബാറ്ററി ചാർജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനും സാധിക്കും. എല്ലായ്‌പ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്‌താൽ ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാവുന്ന ഒരു ഉദാഹരണം ഗവേഷണ റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു. ഇത് ശരിക്കും വിപ്ലവകരമാണെന്നും ​ഗവേഷകർ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Pravasiclick - WordPress Theme by WPEnjoy