മുതിർന്ന പൗരന്മാർക്കുള്ള ഐ സി ഐ സി ഐ ബാങ്കിലെ ‘ഗോൾഡൻ ഇയേഴ്സ്’ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയർത്തി. ഇതിന് 0.50 ശതമാനം പ്രത്യേക ആനുകൂല്യവും നൽകി വരുന്നു. പുതുക്കിയ നിരക്കനുസരിച്ച് 6.50 ശതമാനം പലിശ ലഭിക്കും. ബാങ്ക് ഉയർത്തിയ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ബാങ്ക് അധികൃതർ പറഞ്ഞിരിക്കുന്ന നിശ്ചിത കാലയളവിന് മുൻപ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ 1.25 ശതമാനം പിഴ നൽകണം.
സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഇവയാണ്
മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ
ഒരു വർഷം മുതൽ 389 ദിവസം വരെ 5.60%
390 ദിവസം മുതൽ 15 മാസത്തിൽ താഴെ വരെ 5.60 %
15 മാസം മുതൽ 18 മാസത്തിൽ വരെ 5.60%
18 മാസം മുതൽ 2 വർഷം വരെ 5.60%
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ 5.90%
3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ 6.10%
5 വർഷം 1വദിവസം മുതൽ 10 വർഷം വരെ 6.50%
5 വർഷം (BOC FD) പരമാവധി 1.50 ലക്ഷം- 6.10%