ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സാമൂഹ്യ – സാമ്പത്തിക അസമത്വം. പ്രതിമാസ ശമ്പളം 25000 രൂപ ലഭിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിലെ മേൽത്തട്ടിലെ 10 ശതമാനത്തിൽ നിങ്ങളും ഉൾപ്പെടുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്നെസ്സ് സർവേ പ്രകാരം പറയുന്നു. ഇന്ത്യയിൽ വെറും ശതമാനം പേർ മാത്രമാണ് 25000 രൂപയെങ്കിലും മാസം നേടുന്നത്. വെറും 3 ശതമാനം പേരാണ് വാർഷിക വരുമാനം 2,500,000 രൂപയിലധികം ലഭിക്കുന്നത്. പുരുഷന്മാരാണ് സ്ത്രീകളെക്കാൾ കൂടുതൽ സമ്പാദിക്കുന്നത്. ഗ്രാമീണ മേഖലകളിൽ വരുമാന അസമത്വം കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ഗ്രാഫിൽ കൊടുത്തിരിക്കുന്നു.